എവിടെയെങ്കിലും ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ നിരവധി ആളുകളുടെ ജീവൻ തന്നെ അപകടത്തിലാവുന്ന രൂപത്തിലാണ് വയറുകൾ സ്ഥാപിച്ചത്.
ഭൂമിക്കടിയിലൂടെ സ്ഥാപിക്കേണ്ടതിന് പകരം കുഴിയെടുക്കുന്ന തുക ലാഭിക്കുന്നതിനായാണ് അഴുക്കുചാലിലൂടെ ലൈൻ കൊണ്ടു പോകുന്നത്.
ഇതിൻ്റെ അപകടാവസ്ഥനാട്ടുകാർ നേരിട്ടു തന്നെ KSTP ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയതാണ്, എന്നാൽ കരാറുകാരായ ശ്രീ ധന്യ എന്ന കമ്പനിയുടെ എല്ലാ ക്രമക്കേടുകൾക്കും കൂട്ടുനിൽക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്.
