ഉള്ളിയേരി:
എംഡിഎംയുമായി ഉള്ളിയേരി അരിപ്പുറത്ത് മുഷ്താഖ് അൻവറിനെയാണ് വീട്ടിൽ നിന്നും അത്തോളി പോലീസ് പിടികൂടിയത്.
ഇന്ന് രാവിലെ മുഷ്താഖിന്റെ വീട്ടിൽ നടന്ന പരിശോധനയിൽ 0.65 മില്ലിഗ്രാം എംഡിഎംഎ അത്തോളി പോലീസ് പിടിച്ചെടുത്തത്. കൊയിലാണ്ടി പോലീസ് മാസങ്ങൾക്ക് മുൻപ് കുറുവങ്ങാട് ജുമാ മസ്ജിദിന് സമീപത്ത് വെച്ചു സമാനമായ കേസിനു ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
വിതരണ സംഘത്തിലെ കണ്ണിയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.അത്തോളി പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് ടി എസ്, എഎസ്ഐ സുരേഷ് കുമാർ എം കെ, എഎസ്ഐ രജിഷ, സിപിഓ രജീഷ് റെയിഡിൽ ഉണ്ടായിരുന്നു.
