Trending

കൊടുവള്ളി പെട്രോൾ പമ്പിലെ മോഷണം;പ്രതി പിടിയിലായതായി സൂചന.





കൊടുവള്ളി :വെണ്ണക്കാട് പെട്രോള്‍ പമ്പ് ജീവനക്കാരിയുടെ സ്വർണവും പണവും കവർന്ന മോഷ്ടാവ് പിടിയിലായതായി സൂചന.

 ബൈക്കിലെത്തിയാണ്  രണ്ടംഗ സംഘം മോഷണത്തിനു പിന്നിൽ.

വിവിധ സ്ഥലങ്ങളിലെ CC tv ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ പ്രതികളെ കുറിച്ച് വ്യക്തമായ വിവരം നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇവർ സഞ്ചരിച്ച ബൈക്കും . തിരിച്ചറിഞ്ഞു.ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിൽ പ്രതികൾ പിടിയിലായതായാണ് സൂചന.




 രണ്ടംഗ സംഘമാണ് വെണ്ണക്കാടുള്ള പെട്രോള്‍ പമ്പിലെ ജീവനക്കാരിയുടെ ബാഗില്‍ നിന്ന് ഒന്നര പവന്റെ മാലയും മൂവായിരം രൂപയും കവര്‍ന്നത്. ഒരാൾ ബാഗുകൾ സൂക്ഷിച്ച സ്ഥലത്തെത്തുകയും, മറ്റൊരാൾ ബൈക്കിൽ കാത്തിരിക്കുകയുമായിരുന്നു. ശനിയാഴ്ച ഉച്ചക്ക് 2.30 ഓടെയായിരുന്നു മോഷണം.

Post a Comment

Previous Post Next Post