Trending

K FON ജില്ലയിലെ ആദ്യ സൗജന്യ ഇൻ്റർനെറ്റ് കണക്ഷൻ താമരശ്ശേരിൽ നൽകി




താമരശ്ശേരി: കേരള സർക്കാരിൻ്റെ ഇൻ്റർനെറ്റ് സർവ്വീസായ K F0N ൻ്റെ കോഴിക്കോട് ജില്ലയിലെ ആദ്യ സൗജന്യ ഇൻറർനെറ്റ് കണക്ഷൻ താമരശ്ശേരിയിൽ നൽകി.


താമരശ്ശേരി ഫാത്തിമ കോംപ്ലക്സിലെ ആധാരം എഴുത്ത് ഓഫീസ് നടത്തുന്ന എം ടി ഹാജറാ ബീവിക്കാണ് ആദ്യ കണക്ഷൻ നൽകിയത്.

കണക്ഷൻ പൂർണമായും സൗജന്യമാണെങ്കിലും ആറു മാസത്തെ താരിഫ്  തുക മുൻകൂറായി നൽകണം. ഏറ്റവും ചുരുങ്ങിയ പ്രതിമാസ തുക 299 രൂപയാണ്.




താമരശ്ശേരി മേഖലയിൽ ആവശ്യപ്പെടുന്ന എല്ലാവർക്കും ഉടൻ കണക്ഷൻ നൽകുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. താമരശ്ശേരിയിലെ ഏഷ്യൻ നെറ്റ് വർക്ക് സർവ്വീസ് മുഖാന്തിരമാണ് കണക്ഷൻ ലഭിക്കുക.



Post a Comment

Previous Post Next Post