Trending

സഞ്ചാരയോഗ്യമായ റോഡില്ല; 15 ഓളം കുടുംബങ്ങൾ ദുരിതത്തിൽ.





താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ മുട്ടുകടവ് പുതിയ റോഡ് ഭാഗത്തെ 15 ഓളം കുടുംബങ്ങളാണ് അസുഖം വന്നാൽ ആശുപത്രിയിൽ എത്തിക്കാൻ ഒരു വാഹനം പോലും എത്തിക്കാനാവാതെ ദുരിതമനുഭവിക്കുന്നത്.

15 വർഷത്തിധികം പഴക്കമുള്ള മുട്ടുകടവ് - ഇരുമ്പിൻ ചീടൻകുന്ന് - റോഡരികിലെ പുതിയ റോഡ് നിവാസികളാണ് പഞ്ചായത്ത് ഓഫീസിലും, ബ്ലോക്ക് ഓഫീസിലും പരാതി നൽകി മടുത്ത് ഇനി എന്തു ചെയ്യണമെന്നറിയാതെയിരിക്കുന്നത്.

പഞ്ചായത്ത് ഭരണാധികാരികളയും, വാർഡുമെമ്പറേയും സമീപിച്ചാൽ ഉടൻ ശരിയാവുമെന്ന മറുപടിയാണ് ലഭിക്കുക.

പതിനഞ്ചോളം പാവപ്പെട്ട കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്.  വാഹനങ്ങൾക്ക് മാത്രമല്ല കാൽനടയാത്ര പോലും ഇതുവഴി ദുസ്സഹമാണ്.



Post a Comment

Previous Post Next Post