Trending

സൗജന്യ ഭക്ഷണവിതരണം നടത്തി





താമരശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, ജെൻറർ റിസോഴ്സ് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക ഭക്ഷ്യ ദിനം, അന്താരാഷ്ട്ര ദാരിദ്ര്യ നിർമ്മാർജ്ജന ദിനം എന്നിവയോടനുബന്ധിച്ച് നടത്തിയ സൗജന്യ ഭക്ഷണവിതരണം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജെ.ടി. അബ്ദു റഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ വച്ച് നടത്തിയ സൗജന്യ ഭക്ഷണവിതരണത്തിൽ വൈസ് പ്രസിഡന്റ് ശ്രീമതി സൗദാ ബീവി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജിത, വാർഡ് മെമ്പർമാരായ ശ്രീ അനിൽ മാസ്റ്റർ,  കദീജ സത്താർ,  ആയിശ,  ഫസീല ഹബീബ്,  വള്ളി എന്നിവർ ആശംസകൾ അറിയിച്ചു.
കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ  ജിൽഷ റികേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സൺ  സക്കീന ബഷീർ സ്വാഗതം പറഞ്ഞു.  കുടുംബശ്രീ സിഡിഎസ് പ്രതിനിധികളായ  ശാന്ത,  ലൈല,  രശ്മി,  ശ്രീജ,  ലീലാവതി, ശരണ്യ, സരോജിനി,  സെലീന, ഡസീന ,  സഫിയ മജീദ്, എഫ്.എൻ.എച്ച്.ഡബ്ല്യു. ആർ.പി   ഷീജ ദിലീപ്, കമ്മ്യൂണിറ്റി കൗൺസിലർ  ആദിത്യ മാടാരി എന്നിവർ നേതൃത്വം നൽകിയ  ചടങ്ങിൽ  ആശുപത്രി ജീവനക്കാർ, രോഗികൾ, കൂട്ടിരുപ്പുകാർ തുടങ്ങിയവർ പങ്കാളികളായി.  പ്രസ്തുത ചടങ്ങിൽ ഉപജീവന ഉപസമിതി കൺവീനർ  ലളിത നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post