താമരശ്ശേരി: അമ്പായത്തോട് എ എൽപി സ്കൂളിൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ജലശ്രീ ക്ലബ്ബ് ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസ്സും നടത്തി.
ജലശ്രീ കബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ കലാ സൃഷ്ടികൾ കോർത്തിണക്കി എന്റെ കുടിവെള്ളം മാഗസിൻ പുറത്തിറക്കാനും തീരുമാനിച്ചു , പി.ടി. എ പ്രസിഡന്റ് ഹാരിസ് അമ്പായത്തോട് ആദ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർ സീന സുരേഷ് പ്രോഗ്രാം ' ഉദ്ഘാടനം ചെയ്തു. ജലം പാഴാക്കുന്നതും മലിനമാക്കുന്നതും ഈ തലമുറയോടു മാത്രമല്ല, വരും തലമുറയോടും ചെയ്യുന്ന വലിയ അപരാധമാണെന്ന് അവർ പറഞ്ഞു. പഞ്ചായത്തുതല കോഡിനേറ്റർ കെ വി അബ്ദുൾ അസീസ് പദ്ധതി വിശദീകരിച്ചു. പ്രധാനാദ്ധ്യാപിക എം.കെ.സുജാത സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി കെ.കെ.മുനീർ , മുഹമ്മദ് ഷാഹിൻ , പി. സിനി ടീച്ചർ. തുടങ്ങിയവർ ആശംസകളർപ്പിച്ചു. ജലശ്രീ ക്ലബ്ബ് കൺവീനർ ജാസ്മിൻ ടീച്ചർ നന്ദി പറഞ്ഞു.
