Trending

കത്വ ഫണ്ട് തട്ടിപ്പ്: അന്വേഷണ ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ






തിരുവനന്തപുരം: കത്വ ഫണ്ട് തട്ടിപ്പ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കുന്ദമംഗലം ഇൻസ്പെക്ടർ യൂസഫ് നടത്തറമ്മലിനെയാണ് എഡിജിപി അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. യൂത്ത് ലീഗ് നേതാക്കൾ തട്ടിപ്പ് നടത്തിയെന്ന പരാതി കളളമെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥനാണ് സസ്പെൻഷൻ.


അടിസ്ഥാന വിവരങ്ങൾ പോലും അന്വേഷിക്കാതെയുളള റിപ്പോർട്ടാണ് ഇൻസ്പെക്ടറുടേത്, കൃത്യ വിലോപമെന്നുളള പ്രത്യേകസംഘത്തിന്‍റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. പി കെ ഫിറോസ് ഉൾപ്പെടെയുളള ലീഗ് നേതാക്കൾക്കെതിരെയുളള രാഷ്ട്രീയ ലക്ഷ്യം വച്ചുളള പരാതിയെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് കുന്ദമംഗലം കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ചത്


പരാതിക്കാരന്‍റെ വാദം കേട്ട കോടതി റിപ്പോർട്ട് തളളുകയും ഫിറോസ് ഉൾപ്പെടെയുളളവർക്ക് നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര അന്വേഷണത്തിന് ഒടുവിലാണ് കുന്ദമംഗലം ഇൻസ്പെക്ടറെ സസ്പെന്റ് ചെയ്തത്.

Post a Comment

Previous Post Next Post