താമരശ്ശേരി : ഇക്കഴിഞ്ഞ പ്രകൃതിക്ഷോഭത്തിൽ തകർന്ന് പോയ വീടിന് പകരമായി കലാകാരനായ അജയന് കരാടിക്ക് വീടു നിർമ്മിച്ചു നൽകുന്നതിനായി
"കലാകാരന് ഒരു ഭവനം"
പദ്ധതിയുടെ ഭാഗമായി പള്ളിപ്പുറത്ത് നിർമ്മാണം തുടങ്ങുന്ന വീടിൻ്റെ നിർമ്മാണ ചെലവിലേക്ക് പള്ളിപ്പുറത്ത് വെച്ച് നടന്ന ചടങ്ങിൽ കേരള മിനറൽ ഡെവലപ്മെൻറ് കോർപ്പറേഷൻ ചെയർമാൻ വായോളി മുഹമ്മദ് മാസ്റ്റർ നൽകിയ 25,000 രൂപ, സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ആർ പി ഭാസ്കരൻ ഏറ്റുവാങ്ങി.
ചടങ്ങിൽ നിർമ്മാണ കമ്മറ്റി ചെയർമാൻ
എം എം സലിം കൺവീനർ
സി കെ വേണുഗോപാൽ ഭാരവാഹികളും സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളുമായ
എ പി സജിത്ത്
ടി.കെ അരവിന്ദാക്ഷൻ മാസ്റ്റർ തുടങ്ങി മെമ്പർ എം.വി യൂവേഷ്
പി ബിജു ഇ ശിവരാമൻ
പി.എം. അബ്ദുൾ മജീദ് സി.കെ നൗഷാദ് ബിജീഷ് താമരശ്ശേരി
സന്ദീപ് മാടത്തിൽ അബ്ദുറഹ്മാൻ
അജയൻ കാരാടിയും കുടുംബവും
നാട്ട്കാരും മറ്റും പങ്കെടുത്തു.
