കോഴിക്കോട് : താമശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ വേണ്ടി ചരക്കു വാഹനങ്ങൾക്ക് നിയന്ത്രിത നിരോധനം കൊണ്ടു വരാനുള്ള നീക്കം ജില്ലാ ഭരണകൂടങ്ങൾ ഉപേക്ഷിക്കണമെന്ന് ഹെവി ആന്റ് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (AITUC) സംസ്ഥാന ജനറൽ സെക്രട്ടറി കബീർ കല്ലേരി ആവശ്യപ്പെട്ടു
മലബാറിലേക്ക് നിത്യ പയോഗ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ യുള്ള ആവശ്യവസ്തുക്കൾ എത്തിക്കുന്നത് ഈ നിയന്ത്രിത നിരോധനത്തോടെ ഇല്ലാതാവും
കർണാടകയുടെ രാത്രി യാത്ര നിരോധനം ഒരു ഭാഗത്ത് ഉണ്ട് അതിന് പുറമേ ചുരത്തിലും നിരോധനം വന്നു കഴിഞ്ഞാൽ ഒരു തരത്തിലും ചരക്കുഗതാഗതത്തിന് പ്രയാസങ്ങൾ നേരിടേണ്ടിവരും
ശനി ഞായർ ദിവസങ്ങളിൽ ചുരത്തിൽ കുരുക്കുണ്ടാവുന്ന മൂന്ന് ഹെയർപിൻ വളവുകളിൽ പോലീസ് സാനിദ്ധ്യവും ക്യാമറകളും സ്ഥാപിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമേ അവിടെയൊള്ളൂ
വിശേഷ ദിവസങ്ങളിൽ സാഞ്ചാരികളുടെ കാറുൾപ്പെടെ ലൈൻ ട്രാഫിക്ക് തെറ്റിച്ച് പോകുന്നത് പതിവ് കാഴ്ചയാണ് അതിന്റെയെല്ലാം കുറ്റം ലോറിക്കാരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് കബീർ കല്ലേരി പറഞ്ഞു
ബദൽ റോഡ് എത്രയും പെട്ടന്ന് യാഥാർത്ഥ്വമാക്കമെന്നും ഈ നിയന്ത്രിത നിരോധനം കൊണ്ടുവന്നാൽ സർവ്വീസ് നിർത്തി വെക്കുന്ന പ്രക്ഷോഭ സമര പരിപാടിക്ക് എ ഐ ടി യു സി നേതൃത്വം നൽകമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
26.10.2023
