എടയൂരിലെ പുരാതനമായ മൂന്നാക്കല്‍ ജുമാമസ്ജിദ് വളപ്പില്‍ നിന്ന് ചന്ദനം കടത്താനായിരുന്നു ശ്രമം. രണ്ടാഴ്ച മുമ്പ് പള്ളിവളപ്പില്‍ നിന്ന് ചന്ദനം മോഷണം പോയിരുന്നു. തുടര്‍ന്ന് പള്ളിയിലെ വഖഫ് ബോര്‍ഡ് അംഗത്തെ വിവരമറിയിച്ചു. പരിശോധനയില്‍ വീണ്ടും മരം വെട്ടാനുള്ള ശ്രമം ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് വളാഞ്ചേരി പൊലീസില്‍ വിവരമറിയിച്ചു. നാട്ടുകാരായ രണ്ടു പേര്‍ പള്ളിപ്പറമ്പില്‍ കാവല്‍ നില്‍ക്കുകയും ചെയ്തു.
അര്‍ദ്ധരാത്രിയോടെ മോഷ്ടാവ് പള്ളിപ്പറമ്പിലെത്തി. ചന്ദനം വെട്ടി ചാക്കിലാക്കി മടങ്ങുമ്പോഴാണ് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയത്. വളാഞ്ചേരി പൊലീസെത്തി പ്രതിയെ കൊണ്ടുപോയി.
