Trending

നടന്‍ കുണ്ടറ ജോണി അന്തരിച്ചു





നടന്‍ കുണ്ടറ ജോണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. കൊല്ലം കുണ്ടറ സ്വദേശിയായ ജോണി പ്രധാനമായി വില്ലന്‍ വേഷങ്ങളിലൂടെ വെള്ളിത്തിരയില്‍ സജീവമായിരുന്നു. 1979-ല്‍ അഗ്‌നിപര്‍വ്വതം എന്ന ചലച്ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തെത്തിയത്.

കൊല്ലത്തെ ഫാത്തിമ മാതാ നാഷണൽ കോളേജിലെ അദ്ധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാനാണ് അവസാന ചിത്രം.

Post a Comment

Previous Post Next Post