ലോറിയുടെ ചേസിസ് വളയുകയും, ഹൗസിംങ്ങ് തകരുകയും ചെയ്തു, ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു.
ഇതിനു മുമ്പ് രണ്ടു തവണ ഇതേ സ്ഥലത്ത് ലോറികൾ സമാന രൂപത്തിൽ അപകടത്തിൽപ്പെട്ടിരുന്നു.
റോഡിന് സമാന്തരമായി സ്ഥാപിച്ച സ്ലാബുകൾ ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടില്ലെന്ന് മാത്രമല്ല, യാതൊരു ഗുണനിലവാരവും ഇല്ലാതെയും, ആവശ്യത്തിന് കമ്പി ഉപയോഗിക്കാതെ നിർമ്മിച്ചതിനാലും ചെറുവാഹനങ്ങൾ കയറുമ്പോൾ തന്നെ നിരവധി സ്ഥലങ്ങളിൽ ഇതിനു മുമ്പും സ്ലാബ് തകർന്നു പോയിട്ടുണ്ട് .
