താമരശ്ശേരി: താമരശ്ശേരിയിൽ ഒരു കാലത്ത് വിദ്യാർത്ഥി, യുവജന രാഷ്ട്രിയ രംഗത്തും, കലാരംഗത്തും സജീവ സാന്നിദ്ധ്യമായിരുന്ന സന്തോഷ് ചാലുംമ്പാട്ടിൽ നിര്യാതനായി. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് കെ എം സി ടി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. നേരത്തെ താമരശ്ശേരി യു.പി സ്കൂളിന് പുറകിൽ ചാലുംമ്പാട്ടിൽ താമസിച്ചിരുന്ന സന്തോഷ് ഇപ്പോൾ അണ്ടോണ ഭാഗത്താണ് താമസം.
കോടഞ്ചേരി ഗവ.കോളേജിൽ 92-94 കാലത്ത് SFI കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ചിരുന്നു. പിന്നീട് DYFI രംഗത്തും സജീവമായിരുന്നു. പാരലൽ സമരകാലത്ത് ബസ് മുതലാളിമാരുടെ ഗുണ്ടകളുടേയും, പോലീസിൻ്റെയും ക്രൂര മർദ്ദനത്തിന് ഇരയായിട്ടുണ്ട്.
നിലവിൽ പെയ്ൻ്റിം ജോലി ചെയ്തു വരികയായിരുന്നു.
സംസ്കാരം 11 മണിക്ക് നടക്കും.
മക്കൾ:ഷാരോൺ, നട.ഷ