Trending

കരുവണ്ണൂരില്‍ വാഹനാപകടത്തില്‍ സ്ത്രീക്ക് ദാരുണ അന്ത്യം





പേരാമ്പ്ര:
പേരാമ്പ്ര -കുറ്റ്യാടി സംസ്ഥാനപാതയില്‍ കരുവണ്ണൂരില്‍ വാഹനാപകടത്തില്‍ സ്ത്രീക്ക് ദാരുണ അന്ത്യം.പാലേരി സ്വദേശിയായ യുവതി മരണപ്പെട്ടു. പാലേരി ചരത്തിപ്പാറ അനീഷിന്റെ ഭാര്യ രമ്യ (33)ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്.
ബസ്സിനും പിക്കപ്പ്‌വാനിനും ഇടക്ക് സ്‌കൂട്ടി കുടുങ്ങിപ്പോയാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

 കെഎല്‍ 77 B 7985 സ്‌കൂട്ടിയാണ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് നിന്നും കുറ്റ്യാടിക്ക് വരികയായിരുന്ന പുലരി ബസ്സിനും മറ്റൊരു മറ്റൊരു പിക്കപ്പ് വാനിനും ഇടക്ക് കുടുങ്ങി അപകടത്തില്‍ പെടുകയായിരുന്നു സ്‌കൂട്ടര്‍ യാത്രക്കാരിക്ക് മരണം സംഭവിക്കുകയായിരുന്നു

Post a Comment

Previous Post Next Post