Trending

പുതുപ്പാടിയിൽ നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു




പുതുപ്പാടി: മലപുറത്ത് നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു, സാരമായി പരുക്കേറ്റ അഞ്ചു പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രാഥമിക ചികിൽസക്ക് ശേഷം ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പുതുപ്പാടി മലപുറം സ്വദേശികളായ എബിൻരാഗ് (17),ഫിറോസ് (38),ഹിബ ഫാത്തിമ (6),റംളാൻ (2),
സൈനുദ്ദീൻ (66), ഇസ്മയിൽ (45) എന്നിവരാണ് ഇതേവരെ ചികിത്സ തേടിയത്. തെരുവുനായ മറ്റു നായ്ക്കളെയും വളർത്തുമൃഗങ്ങളെയും കടിച്ചതായും സംശയിക്കുന്നു. രണ്ട് പേർക്ക് കൈക്കും കാലിനും സാരമായി പരിക്കേറ്റു.

Post a Comment

Previous Post Next Post