Trending

കൈതപ്പൊയിലിൽ റോഡരികിൽ നിർത്തിയിട്ട പിക്കപ്പ് വാൻ ഡ്രൈവറെ മർദ്ദിച്ച് വാൻ തട്ടിക്കൊണ്ടുപോയി 65000 രൂപ കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ.





താമരശ്ശേരി:
താമരശ്ശേരിക്ക് സമീപം വെസ്റ്റ് കൈതപ്പൊയിൽ നിന്നും ഡ്രൈവറെ മർദ്ദിച്ച് പിക്കപ്പ് തട്ടികൊണ്ട് പോയി പണം കവർന്ന കേസിൽ രണ്ടു പേരെ പോലിസ് പിടികൂടി.

കഴിഞ്ഞ ഏപ്രിൽ 11ന് വയനാട്ടിൽ നിന്നും വാഴക്കുല കയറ്റാനായി പോയി തിരികെ വരുംമ്പോൾ വെസ്റ്റ് കൈതപ്പൊയിലിൽ റോഡരികിൽ വാഹനം നിർത്തിയിട്ട് ഉറങ്ങുന്ന അവസരത്തിൽ അർദ്ധരാത്രിയിൽ വ്യാജ നമ്പർ പ്ലേറ്റ് പതിച്ച സിൽവർ കളർ ഇന്നോവയിൽ എത്തിയ സംഘം പിക്കപ്പ് ഡ്രൈവറായ വേങ്ങര സ്വദേശി ഷാഹിദിനെ മർദ്ദിച്ച് പുറത്തിടുകയും വാഹനവുമായി കടന്ന് ഡാഷ് ബോർഡിൽ ഉണ്ടായിരുന്ന 65000 രൂപ കവർന്ന് പിക്കപ്പ് കൊടുവള്ളിക്ക് സമീപം വാവാട് ഇരുമോത്ത് ഉപേക്ഷിക്കുകയും ചെയ്ത കേസിലാണ് രണ്ടു പേർ താമരശ്ശേരി പോലീസിൻ്റെ പിടിയിലായത്‌.




രണ്ട് പ്രതികളെ ഇന്നലെയാണ് പാലക്കാട്  ഒറ്റപ്പാലത്ത് വെച്ച്  കസ്റ്റഡിയിൽ എടുത്തത്, തുടർന്ന് ഇന്ന്  താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തി.


ഒറ്റപ്പാലം പനമണ്ണ ചക്കിയാവിൽ  രാമചന്ദ്രൻ  എന്ന സ്വത്തു രാമചന്ദ്രൻ (35), ഒറ്റപ്പാലം പനമണ്ണ പുന്നടിയിൽ പി ജംഷീർ (36) എന്നിവരാണ് പിടിയിലായത്.

താമരശ്ശേരി എസ് ഐ റസാഖ്, എ എസ് ഐ സജീവ്, സുജിത്, ജയരാജൻ, ജിനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

 




Post a Comment

Previous Post Next Post