സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 11 പേർക്ക് പരുക്ക്
byWeb Desk•
0
വടകര:വടകരയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് പതിനൊന്ന് പേർക്ക് പരിക്ക്. ജെ ടി റോഡിലാണ് രാവിലെ എട്ട് മണിയോടെ അപകടമുണ്ടായത്. ഒരു ബസ് മറ്റൊരു ബസിന്റെ പുറകിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും, ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.