താമരശ്ശേരി: കാരാടിയിലെ സിറ്റി ലോഡ്ജിൽ വെച്ച് യുവാവിനെ മർദ്ദിച്ച സംഭവത്തിൽ 11 പേർക്കെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു.
മർദ്ദനമേറ്റ അണ്ടോണവേങ്ങേരി മീത്തൽ അസീബിൻ്റെ പരാതിയിൽ സാദിഖ്, ലത്തീഫ് എന്നിവെർക്കെതിരെയും, ലോഡ്ജ് നടത്തിപ്പുകാരുടെ പരാതിയിൽ അസീബിനും കണ്ടാൽ അറിയുന്ന എട്ടുപേർക്കുമെതിരെയാണ് കേസെടുത്തത്.
തൻ്റെ ബന്ധുവിനെ കാണാൻ ലോഡ്ജിൽ എത്തിയ അസീബുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട നടത്തിപ്പുകാർ അസീബ് പോലീസിലേക്ക് ഫോൺ വിളിക്കാൻ ഒരുങ്ങുമ്പോൾ മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.
അസീബും, സംഘവും ലോഡ്ജിൽ എത്തി റൂം തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ തുറക്കാതിരുന്നതിന് തങ്ങളെ മർദ്ദിച്ചു എന്നാണ് നടത്തിപ്പുകാരുടെ പരാതി.
അസീബിനെ മർദ്ദിക്കുന്നതിൻ്റെ CC tv ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
