താമരശ്ശേരി ഡിവൈഎസ്പി ഓഫീസ്, പോലിസ് സ്റ്റേഷന് ഉൾപ്പെടുന്ന പോലീസ് സബ്ഡിവിഷൻ ഓഫീസ് പരിസരം ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി താമരശ്ശേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു.
താമരശ്ശേരി പോലീസ് ഇൻസ്പെക്ടർ സായൂജ് ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു, താമരശ്ശേരി തഹസിൽദാറും റെഡ് ക്രോസ് താലൂക്ക് പ്രസിഡൻ്റുമായ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ കെ അബ്ദുറന്മാൻ കുട്ടി, ചെയർമാൻ ഷാൻ കട്ടിപ്പാറ, ഷാജി, ഷാനവാസൻ, സിനി സായ്, സലീം പുല്ലേരി തുടങ്ങിയവർ സംസാരിച്ചു.
20 ഓളം വളണ്ടിയർമാർ പങ്കെടുത്തു.

