താമരശ്ശേരി: തേറ്റാമ്പുറം ശ്രീ പള്ളിയറക്കാവ് ഉത്സവത്തിന് കൊടിയേറി. രാവിലെ നടന്ന ഗണപതിഹോമത്തിനും വിശേഷാൽ പൂജയ്ക്കും ശേഷം മുണ്ടോളി കളത്തില്ലത്ത് വിഷ്ണു നമ്പൂതിരി കൊടിയേറ്റി.കൊടിയേറ്റൽ കർമ്മത്തിന് പ്രസിഡണ്ട് എ.കെ.ശിവദാസൻ, ഉത്സവ കമ്മിറ്റി ചെയർമാൻ കെ.പി.സുധീഷ്, ജനറൽ കൺവീനർ വി.കെ.ഷൈജു,ടി.ടി. കൃഷ്ണൻകുട്ടി, എസ്.വി.നിജിൽകുമാർ, മാതൃസമിതി പ്രസിഡണ്ട് ഒ.പി.ശൈല, ശ്യാമളബാബു, രജിഷഷൈജു എന്നിവർ നേതൃത്വം നൽകി.
21ന് കൊടിയേറ്റം മുതൽ വിവിധ പരിപാടികളോടെ ആരംഭിക്കുന്ന ഉത്സവം 29ന് സമാപിക്കും.27നാണ് പ്രധാന ഉത്സവമായ ഗുരുതിയും തിറയും.
