ഒളവണ്ണ: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഒളവണ്ണ മൂർക്കനാട് പാറക്കല്‍ താഴം മുനീര്‍-ഫാത്തിമ സനാ ദമ്പതികളുടെ മകന്‍ മുഹമ്മദ് അയാസ് ആണ് മരിച്ചത്. മുലപ്പാല്‍ നല്‍കിയശേഷം കുട്ടിയെ ഉറക്കിയിരുന്നു.
രാവിലെ ഉറക്കം ഉണരാത്തതിനെ തുടര്‍ന്ന് ശ്രദ്ധിച്ചപ്പോഴാണ് കുട്ടിയെ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്.
