Trending

സീബ്ര ലൈൻ;പരാതികൾക്ക് പരിഹാരമില്ല, ഒടുക്കം പെയ്ൻറും, ബ്രഷുമായി യൂത്ത് കോൺഗ്രസ്സ് റോഡിലിറങ്ങി






താമരശ്ശേരി ടൗണിൽ ഏറ്റവും കൂടുതൽ ആളുകൾ റോഡ് മുറിച്ചുകടക്കാനായി കാത്തു നിൽക്കുന്ന യു പി സ്കൂൾ മുൻവശം താലൂക് ആശുപത്രിക്ക് മുൻവശം ബസ് ബേ പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ വർഷങ്ങളായി സീബ്ര ലൈൻ ഇല്ലാതായിട്ട്. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നാഷണൽ ഹൈവെ അതൊറിറ്റിയിൽ അന്വേഷണം നടത്തിയപ്പോൾ ടെണ്ടർ അയന്നും ഉടനെ പണി തുടങ്ങുമെന്നും അറിയിച്ചു എന്നാൽ 3 മാസം ആയിട്ടും പരിഹാരം കണ്ടില്ല .നിരന്തരം പരാതി നൽകിയിട്ടും എപ്പോൾപണിതുടങ്ങുമെന്ന് അധികാരികളിൽനിന്നും, വ്യക്തമായ മറുപടിയും ലഭിക്കാതായതോടെ യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി വി ആർ കാവ്യയുടെയും ജില്ല സെക്രട്ടറി എംപിസി ജംഷിദിന്റെയും നേതൃത്വത്തിൽ താമരശ്ശേരിയിൽ പ്രവർത്തകർ തന്നെ നേരിട്ട് ഇറങ്ങി പ്രതിഷേധ സൂചകമായി സീബ്ര ലൈൻ വരക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ്‌ താമരശ്ശേരി മണ്ഡലം പ്രസിഡന്റ്‌ റിയാസ് വെങ്കണക്കൽ, റിഷാം ചുങ്കം, സിദ്ധിക്ക് ചാലുമ്പാട്ടിൽ, അജിത്ത് നായർ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post