Home കക്കയത്ത് വിനോദ സഞ്ചാരികൾക്കുനേരെ കാട്ടുപോത്തിൻ്റെ ആക്രമം; അമ്മയ്ക്കും കുഞ്ഞിനും പരിക്ക് byWeb Desk •20 January 0 കക്കയം ഡാമിന് സമീപം കാട്ടുപോത്തിന്റെ ആക്രമണത്തിൽ അമ്മയ്ക്കും മകൾക്കും പരിക്ക്. കക്കയത്ത് വിനോദസഞ്ചാരത്തിനെത്തിയ എറണാകുളം ഇടപ്പള്ളി സ്വദേശികളെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഇടപ്പള്ളി തോപ്പിൽവീട്ടിൽ നീതു എലിയാസ്, മകൾ ആൻമരിയ (4) എന്നിവർക്കാണ് പരിക്കേറ്റത്. ഡാമിന്റെ പരിസരത്തെക്ക് കാട്ടുപോത്ത് ഓടിയെത്തുകയായിരുന്നു. കൂടരഞ്ഞിയിലെ ബന്ധുവീട്ടിൽ വിരുന്നു വന്നവരായിരുന്നു ഇവർ. നീതുവിന്റെ പരിക്ക് ഗുരുതരമാണ്. Facebook Twitter