താമരശ്ശേരി:-കെപിഎസ് ടിഎ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പണിമുടക്കിന്റെ പ്രചരണാർത്ഥം വിചാരണ സദസ്സ് സംഘടിപ്പിച്ചു.
ജീവനക്കാരനോട് സർക്കാർ കാണിക്കുന്ന അനാസ്ഥയും, ക്ഷാമബത്ത പുനസ്ഥാപിക്കുന്നതിനും വിലവർദ്ധനവ് തടഞ്ഞുനിർത്തുക, തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ജനുവരി 24ന് സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നത്, ജീവനക്കാരന്റെ ജീവിക്കാനുള്ള അവകാശം തടഞ്ഞുനിർത്തുന്ന സർക്കാരിനെതിരെയുള്ള താക്കീതാണ് ഈ സമരം എന്ന് സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ പി കെ അരവിന്ദൻ പറഞ്ഞു.
താമരശ്ശേരി വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് പി സിജു അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ ഹബീബ് തമ്പി മുഖ്യപ്രഭാഷണം നടത്തി, കെപിഎസ് ടി എ റവന്യൂജില്ലാ പ്രസിഡണ്ട് ഷാജു പി കൃഷ്ണൻ, എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ശ്രീ പ്രദീപൻ, കെപിഎസ്ടിഎ നിർവാഹ സമിതി അംഗങ്ങളായ പി.ജെ ദേവസ്യ, പി എം ശ്രീജിത്ത്, ബെന്നി ജോർജ്, സജീഷ്, സുധീർ കുമാർ, ഫവാസ്, നവനീത് മോഹൻ, ശ്രീജേഷ്, വിനോദ്, ജസീർ, ഫസലുറഹ്മാൻ, സജീവൻ, നവാസ് ഈർപോണ തുടങ്ങിയവർ സദസ്സിന് നേതൃത്വം കൊടുത്തു

