വടകര തിരുവള്ളൂരിൽ അമ്മയും രണ്ട് കുട്ടികളും കിണറിൽ ചാടി മരിച്ചു. കുനിയിൽ മ0ത്തിൽനിധീഷ് നമ്പൂതിരിയുടെ ഭാര്യ അഖില (32) രണ്ട് മക്കളായ കശ്യപ് (6) വൈഭവ് ആറ് മാസം എന്നിവരാണ് മരിച്ചത് .കുട്ടികളെ ദേഹത്ത് കെട്ടിയാണ് ചാടിയതെന്നാണ് കരുതുന്നത്. വീടിന് പുറത്ത് പോയ ഭർത്താവ് ഫോൺ വിളിച്ച് എടുക്കാത്തതിനാൽ നടത്തിയ പരിശോധനയിലാണ് കിണറിൽ മൂവരെയും കണ്ടത്, ഫയർ ഫോഴ്സ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദ്ദേഹം വടകരയിലെ ജില്ലാ ആശുപത്രിയിൽ.