താമരശ്ശേരി: പോലീസ് തിരഞ്ഞ് വീട്ടിൽ എത്തിയതിൻ്റെ വൈരാഗ്യത്തിൽ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ യുവാവിൻ്റെ പരാക്രമം. താമരശ്ശേരി ആലപ്പിടമ്മൽ ഷാജിയാണ് സ്റ്റേഷനിലെത്തി പരാക്രമം കാണിച്ചത്.
സ്റ്റേഷനിലെ GD യുടെ മേശ പുറത്ത് ഉണ്ടായിരുന്ന ലാൻറ് ഫോണും, ലാപ്ടോടോപ്പും വലിച്ചെറിയുകയും തടയാനായി എത്തിയ പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സീനിയർ സി പി ഒ PM ഷിജുവിനെ മർദ്ദിക്കുകയും, അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയുമായിരുന്നു. പരുക്കേറ്റ ഷിജു താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
പോലീസ് അറസ്റ്റു ചെയ്ത പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. ഇന്നു രാവിലെ 8.45 ഓടെയായിരുന്നു സംഭവം.
വീട്ടിൽ പ്രശ്നമുണ്ടാക്കുന്നു എന്ന് ഭാര്യ ഫോണിൽ വിളിച്ചറിയിച്ചതിനെ തുടർന്നാണ് പോലീസ് വീട്ടിൽ എത്തിയത്
ഇതിനിടെ കോടതിയിൽ നിന്നും പ്രതിയെ ഇറക്കി കൊണ്ടുവരുന്ന ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെയും ഭീഷണി മുഴക്കി.
