Trending

താമരശ്ശേരിയിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; റാഗിംങ്ങ് എന്ന് പരാതി



താമരശ്ശേരി ഗവ.ഹൈസ്‌കൂൾ വിഎച്ച്എസ്ഇയിൽ വിദ്യാർത്ഥിയെ റാഗ് ചെയ്ത് ക്രൂരമായി മർദ്ദിച്ചതായി പരാതി. വിഎച്ച്എസ്ഇ ഒന്നാം വർഷ വിദ്യാർഥിയായ കോരങ്ങാട് വളപ്പിൽ പൊയിൽ മുഹമ്മദ്  അഷറഫിൻ്റെ മകൻ ഷുഹൈബിനാണ് മർദനമേറ്റത്. എല്ലുകൾക്ക് ക്ഷതവും, പൊട്ടലുമേറ്റ വിദ്യാർത്ഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച ക്ലാസ് കഴിഞ്ഞ് പുറത്തേക്കിറങ്ങവേയാണ് ഷുഹൈബിനെ സീനിയർ വിദ്യാർഥികൾ മർദിച്ചത്. വിദ്യാർഥികൾ വളഞ്ഞിട്ട് തല്ലുകയായിരുന്നുവെന്നാണ് വിവരം. മർദനത്തിൽ കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്.



Post a Comment

Previous Post Next Post