50 പവൻ സ്വർണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം.
കെട്ടിടത്തിൻ്റെ മുകളിലേക്ക് കയറുന്നു സ്റ്റെയറിൻ്റെ ഷട്ടർ തുറന്ന് ജ്വല്ലറിയുടെ ചുമരുതുരന്നാണ് അകത്ത് പ്രവേശിച്ചത്.
കൊടുവള്ളി ആവി ലോറ സ്വദേശി അബ്ദുൽ സലാമിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. രാത്രി 7.30 ന് കട അടച്ചു പോയതായിരുന്നു, രാവിലെ 8.30 ഓടെ കട തുറക്കാൻ എത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്.
പോലീസ് അന്വേഷണം ആരംഭിച്ചു.
