കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരി ചുങ്കം ജംഗ്ഷൻ മുതൽ ടെലഫോൺ എക്ചേഞ്ച് വരെയുളള ഭാഗത്തും, മറ്റു പലയിടങ്ങളിലും അഴുക്കുചാലിലൂടെയാണ് വൈദ്യുതി കേബിൾ സ്ഥാപിച്ചത്.ഏതെങ്കിലും തരത്തിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ വൻ ദുരന്തത്തിന് തന്നെ ഇത് ഇടയാക്കുമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
അതേപോലെ മഴ പെയ്താൽ ഒരു തുള്ളി വെള്ളം പോലും അഴുക്ക് ചാലിലേക്ക് ഒഴുകാൻ സംവിധാനം ഇല്ലാത്ത രൂപത്തിലാണ് ഡ്രൈനേജ് നിർമ്മിച്ചിരിക്കുന്നത്. ഇതിനാൽ ചെറിയ മഴയത്ത് പോലും റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗത തടസ്സത്തിന് ഇടയാക്കുകയും ചെയ്യുന്നുണ്ട്.സംസ്ഥാന പാതയിലൂടെ ഒഴുകി എത്തുന്ന വെള്ളം ദേശീയ പാതയിലേക്ക് ഒഴുകി എത്തി ദേശീയ പാതയിലും വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ട്. 222 കോടിയോളം രൂപ മുടക്കി നവീകരിച്ച റോഡിലാണ് ഈ ദുരാവസ്ഥ.
ഇതു സംബന്ധിച്ച് അടിയന്തിര നടപടി ആവശ്യപ്പെട്ടുള്ള പരാതിയിലാണ് മന്ത്രിയുടെ ഇടപെടൽ.
