ജനവരി 15 പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് താമരശ്ശേരി ഗ്രാമ പഞ്ചായത്തിന്റെയും താലൂക്ക് ആശുപത്രി താമരശ്ശേരിയുടെയും നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി. കുടുക്കിലുമ്മാരം ഓർക്കിഡ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബഹു. ഗ്രാമപഞ്ചായത്ത് വൈസ് പ്രെസിഡന്റ് ശ്രീമതി സൗദ ബീവി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. എ. അരവിന്ദൻ അധ്യക്ഷൻ ആയിരുന്നു. താലൂക് ആശുപത്രി സുപ്രണ്ട് ഡോ. അബ്ബാസ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മാരായ ശ്രീ അയ്യൂബ് ഖാൻ, മഞ്ജിത കുറ്റിയാക്കൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. സുരേഷ് കുമാർ, സി. ഡി. എസ്.ചെയർ പേഴ്സൺ ശ്രീമതി ജിൽഷ, ബാബു കുടുക്കിൽ, ഹോട്ടൽ &റെസ്റ്റോറന്റ് അസോസിയേഷൻ പ്രെസിഡന്റ് എന്നിവർ സംസാരിച്ചു. തുടർന്ന് പാലിയേറ്റീവ് പരിശീലനം പൂർത്തിയാക്കിയ വോളന്റീർ മാർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.122രോഗികളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 350 പേർ പങ്കെടുത്ത പരിപാടിയിൽ രോഗികൾക്കായി കലാപരിപാടികളും ഭക്ഷണവും ഉപഹാരവും ഒരുക്കിയിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ യൂണിറ്റിനായി 20000രൂപയുടെ ഉപകരണങ്ങൾ ദിയ ഗോൾഡ് താമരശ്ശേരി ചടങ്ങിൽ വെച്ച് കൈമാറി.
