ബാലുശ്ശേരി:
ബാലുശ്ശേരിൽ വിവിധ മോഷണക്കേസുകളില്‍ പ്രതികളായ രണ്ടു പേരെ പോലീസ് പിടികൂടി.
അവിടനല്ലൂര്‍ സ്വദേശി സി.എം.ബബിനേഷ്, പൂനത്ത്
എന്‍.എം. അരുണ്‍കുമാര്‍ എന്നിവരേയാണ് എസ് ഐ പി.റഫീക്കിന്റെ മേല്‍നോട്ടത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിൻ്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ബബിനേഷ് കഴിഞ്ഞ നവംബറില്‍ ബാലുശ്ശേരി പോലീസ് സ്റ്റേഷനില്‍ കയറി പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച കേസ്സില്‍ ജയിലിൽ നിന്നും കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിട്ടേയുളളൂ.
പൂനത്തുള്ള വീട്ടില്‍ നിന്നും 24,000 രൂപ മോഷണം നടത്തിയ കേസ്സിലും കപ്പുറം കുന്നോത്ത് പരദേവത ക്ഷേത്രത്തിലെ 3 കവര വിളക്കുകള്‍ മോഷ്ടിച്ച കേസിലും പ്രതിയുമാണ് ബബിനേഷ്.മോഷണക്കേസില്‍ കൂടുതൽ പ്രതികലെ പിടികൂടാനുണ്ടെന്ന് സിഐ എം.കെ.സുരഷ്മാര്‍ പറഞ്ഞു. സി ഐയെ കൂടാതെ എസ് ഐ രാധാകൃഷ്ണന്‍, എസ് ഐ റഷീദ്, എസ് ഐ രാജേഷ് പി, എസ് സി പി ഒ മാരായ സുരാജ്, രജീഷ്, രാജേഷ് സി ടി എന്നിവരും സ്‌പെഷല്‍ സ്‌ക്വാഡില്‍ അംഗങ്ങളാണ്.
