കൊടുവള്ളി:
സബ്സിഡി ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക, ദിവസ വേദന പാക്കിംങ്ങ് തൊഴിലാളികളുടെ തൊഴിൽ ഉറപ്പ് വരുത്തുക, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സപ്ലെകോക്ക് നൽകുവാനുള്ള കുടിശ്ശിക ഉടൻ അനുവധിക്കുക, സപ്ലൈകോയെ സംരക്ഷിക്കുക, സ്ഥിരം ജീവനക്കാർക്ക് നൽകാനുള്ള ശമ്പള കുടിശ്ശിക ഉടൻ നൽകുക, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് സപ്ലെകോ എംപ്ലോയീസ് യൂനിയൻ (ClTU) നേതൃത്വത്തിൽ സപ്ലൈകോ കൊടുവള്ളി ഓഫീസിനു മുന്നിൽ ധർണ നടത്തി.സിഐടിയു താമരശ്ശേരി ഏരിയാ സെക്രട്ടറി ടി സി വാസു ധർണ്ണ ഉദ്ഘാടനം ചെയ്തു.സംസ്ഥാന നേതാക്കളായ കെ വി ഉണ്ണികൃഷ്ണൻ, കെ ജയകുമാർ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.എം ജി സുജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.വി സി രവീന്ദ്രൻ സ്വാഗതവും, ഷിജിന നന്ദിയും രേഖപ്പെടുത്തി.
