താമരശ്ശേരി:കൂടത്തായിയിലെ വ്യാപാരിയായ പള്ളിക്കണ്ടിയിൽ ഇബ്രാഹീമിനാണ് വെട്ടേറ്റത്.
ഇന്നുച്ചക്കായിരുന്നു സംഭവം. സാരമായി പരുക്കേറ്റ ഇബ്രാഹീമിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇബ്രാഹീം വില കൊടുത്തു വാങ്ങിയ സ്ഥലം റജിസ്റ്റർ ചെയ്തു നൽകാത്തതുമായി ബന്ധപ്പെട്ട സംസാരത്തിനിടെ സ്ഥലം വിൽപ്പന നടത്തിയ റഷീദ് എന്നയാൾ ലഹരി മാഫിയാ സംഘത്തിൽപ്പെട്ട രണ്ടു പേരെ വിളിച്ചു വരുത്തുക യായിരുന്നു എന്ന് സ്ഥലത്തുണ്ടായാരുന്നവർ പറഞ്ഞു.ഇവർക്ക് ലഹരി വിൽപ്പന സംഘക്കളുമായി ബന്ധമുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
കോടഞ്ചേരി പോലീസ് കേസെടുത്തു
