വീട്ടിലെത്തി യുവതിയുമായി സംസാരിച്ച് മറ്റാരുമില്ലായെന്ന് ഉറപ്പു വരുത്തിയ ശേഷമായിരുന്നു കഴുത്തിൽ അണിഞ്ഞ മാല പൊട്ടിക്കാൻ ശ്രമിച്ചത്, യുവതി ചെറുത്തു നിൽക്കുകയും, ബഹളമുണ്ടാക്കുകയും ചെയ്തതിനാലും, മാല പെട്ടന്ന് പൊട്ടാതിരി ന്നതിനാലും മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ഇന്നലെ ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. മോഷ്ടാക്കളിൽ ഒരാൾ കറുത്ത വസ്ത്രമാണ് അണിഞ്ഞിരുന്നത് എന്ന വിവരത്തെ തുടർന്ന് ചിലരെ പോലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചു.
യഥാർത്ഥ പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
