നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു.
അമ്പായത്തോടു വെച്ച് സ്ത്രീയെ നായയെ വിട്ട് കടിയേൽപ്പിച്ച കേസിലും, അമ്പായത്തോട് നിന്നും മയക്കുമരുന്നുമായി പിടികൂടിയ കേസിലുമടക്കം നിരവധി കേസുകൾ ഇയാൾക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
കണ്ണൂരിൽ പോലീസിനു നേരെ വെടിയുതിർത്ത കേസും ഇതിൽ ഉൾപ്പെടുന്നു.
