Trending

താമരശ്ശേരിയിലെ ഇരുട്ടകറ്റാൻ വ്യാപാരികൾ കനിയണം, CC tv ക്യാമറകൾ റോഡിലേക്ക് തിരിച്ചു വെക്കാനും ദയയുണ്ടാവണം






താമരശ്ശേരി: താമരശ്ശേരി പട്ടണത്തിൽ ചുങ്കം മുതൽ കാരാടി വരെ സഞ്ചരിച്ചാൽ കത്തുന്നതായി കാണുന്നത് വിരലിൽ എണ്ണാവുന്ന തെരുവ് വിളക്കുകൾ മാത്രം .

കാരാടിയിൽ നിന്നും ചുങ്കം ഭാഗത്തേക്ക് വരുമ്പോൾ റോഡിൻ്റെ വലതുഭാഗത്ത് എരിയുന്ന വിളക്കുകൾ വിരലിൽ എണ്ണാവുന്ന എണ്ണം മാത്രം.

എതിർ ദിശയിലും സ്ഥിതി വ്യത്യസ്തമല്ല.

ഇതു മൂലം  വ്യാപാരികൾ കടകൾ അടച്ചാൽ പട്ടണം ഇരുട്ടിൽ ആവുന്ന അസ്ഥയാണ്.ഇത് മോഷ്ടാക്കൾക്കും, സാമൂഹ്യ വിരുദ്ധർക്കും ഏറെ സൗകര്യം ഒരുക്കി കൊടുക്കുന്നു.

ഈ അവസ്ഥക്ക്  വേഗത്തിൽ പരിഹാരം കാണാൻ അധികൃതർക്ക് സാധിക്കുമെന്ന് ഒരു ഉറപ്പുമില്ല.

അതു കൊണ്ടു തന്നെ പട്ടണത്തിലെ വ്യാപാരികൾ തങ്ങളുടെ കടകളുടെ മുന്നിലുള്ള ഒരു ബൾബ് ഓഫ് ചെയ്യാതെ വീട്ടിൽ പോയാൽ ഇരുട്ടിൽ നിന്നും പട്ടണത്തെ മോചിപ്പിക്കാൻ സാധിക്കും.

അതേപോലെ പല സ്ഥാപനങ്ങളും CCtv ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത് തങ്ങളുടെ സ്ഥാപനങ്ങളുടെ  ഷട്ടറിലേക്കോ, കടയുടെ ഉൾവശം മാത്രം കാണുന്ന രൂപത്തിലോയാണ്. 

റോഡിലെ കാഴച കൂടി പതിയുന്ന രൂപത്തിൽ ക്യാമറ സ്ഥാപിച്ചാൽ സ്ഥാപനങ്ങളിലേക്ക് കയറി വരുന്ന മോഷ്ടാക്കളേയും, റോഡിൽ നടക്കുന്ന അപകടങ്ങൾ, മറ്റു സംഭവങ്ങൾ എന്നിവയുടെ ദൃശ്യങ്ങളും അവശ്യ ഘട്ടത്തിൽ അതികൃതർക്ക് സഹായകരമാവും.

അതിനാൽ കടകൾ അടക്കുമ്പോൾ ഒരു ബൾബെങ്കിലും തെളിയിക്കാനും, ഒരു ക്യാമറയെങ്കിലും റോഡിലേക്ക് തിരിച്ചു വെക്കുവാനും വ്യാപാരികൾക്ക് അവരുടെ സംഘടനാ നേതൃത്വം നിർദ്ദേശം നൽകണം.


Post a Comment

Previous Post Next Post