ജ്വല്ലറിക്ക് അകത്തും, കെട്ടിടത്തിനു പുറത്തുമുള്ള സി സി ടിവി ക്യാമറകളിൽ സ്പ്രേ പെയിൻ്റ് അടിച്ചും, പുറത്ത് ആളെ കാവൽ നിർത്തിയുമാണ് കവർച്ചാ സംഘം അകത്തു കടന്നത്.
ഗോവണിയുടെ ഷട്ടർ താഴ്ത്തിയ ശേഷമാണ് ഭിത്തി തുരന്ന് . ജ്വല്ലറിക്ക് അകത്തുള്ള ക്യാമറകൾ സ്പ്രേ പെയ്ൻ്റ് അടിച്ച നിലയിലായിരുന്നു.
കട്ടർ ഉപയോഗിച്ച് ലോക്കറിൻ്റെ ഡോറിൻ്റെ അടിഭാഗം മുറിച്ചെടുത്തതിനാൽ മൂന്നുലയറുള്ള ലോക്കറിൻ്റെ താഴെ തട്ടിലുള്ള ആഭരണങ്ങൾ മാത്രമാണ് മോഷ്ടാടാക്കൾക്ക് ലഭിച്ചത്.
മറ്റ് അറകളിൽ ഒരു കിലോയോളം സ്വർണമുണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടിട്ടില്ല.
കോഴിക്കോട് റൂറൽ എസ്പിയുടെ മേൽനോട്ടത്തിൽ ഊർജ്ജിതമായ അന്വേഷണമാണ് നടക്കുന്നത്.
