Trending

കണ്ണൂരില്‍ ആര്‍.എസ്.എസ് നേതാവിന്റെ വീട്ടില്‍ നിന്നും സ്‌ഫോടക ശേഖരം പിടികൂടി






കണ്ണൂര്‍: കണ്ണൂരിലെ സെന്റര്‍ പൊയിലൂരില്‍ ആര്‍.എസ്.എസ് നേതാവിന്റെ വീട്ടില്‍ നിന്നും സ്‌ഫോടക ശേഖരം പിടികൂടി. 770 കിലോ സ്‌ഫോടക വസ്തുക്കളാണ് കൊളവല്ലൂര്‍ പൊലീസ് പിടികൂടിയത്. ആര്‍എസ്എസ് പ്രാദേശിക നേതാവ് വടക്കേയില്‍ പ്രമോദ്, ബന്ധു ശാന്ത എന്നിവരുടെ വീടുകളില്‍ നിന്നാണ് സ്‌ഫോടക വസ്തുശേഖരം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊളവല്ലൂര്‍ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഇവ അനധികൃത വില്‍പനക്കായി സൂക്ഷിച്ചതാണെന്നാണ് വിവരം. രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Post a Comment

Previous Post Next Post