താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ കണ്ണൻകുന്നുമ്മലിലെ ചൈതന്യ റസിഡൻ്റ്സ് അസ്സോസിയേഷൻ്റെ പ്രതിനിധികളുമായിട്ടാണ് മന്ത്രി കൂടിക്കാഴ്ച നടത്തിയത്.
അസോസിയേഷൻ പ്രവർത്തന പരിധിക്കുള്ളിൽ എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടേണ്ടിയിരുന്ന ഒരു വിഷയം മാസങ്ങളോളം നീണ്ടു പോയിക്കൊണ്ടിരുന്ന സാഹചര്യത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടുകൊണ്ട് വിഷയം ഏതാനും ദിവസങ്ങൾക്കകം പരിഹരിച്ചു. അതിൻ്റെ സന്തോഷം മന്ത്രിയുമായി പങ്കുവെയ്ക്കുകയും മറ്റും ചെയ്യുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ സ്നേഹോപഹാരം അസ്സോസിയേഷൻ്റെ പ്രസിഡൻ്റ് കെ.എസ്.സുഹൈൽ, രാജേഷ്.കെ.വി (സെക്രട്ടറി,CRA), മറ്റംഗങ്ങൾ എന്നിവർ ചേർന്ന് നൽകി.
