Trending

മൃഗത്തിൻ്റെ ആക്രമത്തിൽ വയോധികന് പരുക്ക്;പുലിയെന്ന് സംശയം





മാനന്തവാടി: പയ്യമ്പള്ളിയില്‍ മൃഗത്തിന്റെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു. പയ്യമ്പള്ളി കോളനിയിലെ സുകു (65) വിനാണ് പരിക്കേറ്റത്. 


ഇന്ന് രാവിലെ ഏഴ് മണിയോടെ മൂര്‍ത്തിമൂല പാലത്തിന് സമീപം വെച്ചായിരുന്നു സംഭവം. ചെവിക്ക് പിന്‍ഭാഗത്ത് തലയിലും, കൈക്കും മുറിവേറ്റ സുകുവിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മുറിവ് സാരമുള്ളതല്ല.

 പട്ടിയുടെ വലിപ്പമുള്ള മൃഗമാണ് തന്നെ ആക്രമിച്ചതെന്നും, മഞ്ഞ് കാരണം മൃഗം ഏതാണെന്ന് വ്യക്തമായില്ലെന്നും സുകു പറഞ്ഞു.



 ദേഹത്തേക്ക് ചാടിയപ്പോള്‍ താന്‍ വീണു പോയെന്നും പിന്നീട് മൃഗം ഓടി പോയെന്നും സുകു പറഞ്ഞു. 


പട്ടിയാണോ വന്യ മൃഗമാണോ സുകുവിനെ ആക്രമിച്ചതെന്ന് വ്യക്തമായിട്ടില്ല. പുലിയാണ് ആക്രമിച്ചതെന്ന സംശയം നാട്ടുകാര്‍ക്കുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ജീവനക്കാര്‍ പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്. ഇന്ന് പുലര്‍ച്ചെ തൃശിലേരിയിലെ ഭാര്യ വീട്ടില്‍ നിന്നും പയ്യമ്പള്ളി കോളനിയിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. 

വനം വകുപ്പ് ഉദ്യോഗസ്ഥരും, പോലീസും ആശുപത്രിയിലെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്.

Post a Comment

Previous Post Next Post