ഊട്ടി പുതുമന്ത് ഗ്ലെൻമോർഗനിലെ വിജികുട്ടന്റെ കറവയുള്ള എരുമയെയാണ് ഇവർ തൊഴുത്തിൽനിന്ന് കൊണ്ടുപോയി സമീപത്തെ കുറ്റിക്കാട്ടിൽവെച്ച് അറുത്ത് മാംസമാക്കി വിറ്റത്. മാർച്ച് അഞ്ചിനാണ് സംഭവം. ക്ഷീരകർഷകൻ വിജികുട്ടൻ പൈക്കാറ പൊലീസിൽ പരാതിപ്പെട്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഗൂഡല്ലൂർ ഡിവൈ.എസ്.പി വസന്തകുമാറിന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്പെക്ടർ സതീഷ് കുമാർ ഹരിഹരൻ, എസ്.ഐ ഇബ്രാഹിം ഉൾപ്പെടെയുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
