Trending

തിരുവമ്പാടി മേലെ പൊന്നാങ്കയത്ത് കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു.






തിരുവമ്പാടി പഞ്ചായത്ത് മേലെ പൊന്നാങ്കയം മേഖലയിൽ കാട്ടനകൾ കൃഷിസ്ഥലത്ത് ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.

 പകൽ സമയത്ത് ആണ് കാട്ടാനകൾ കൃഷിയിടത്തിൽ ഇറങ്ങിയത്. 

കർഷകർ സംഘടിച്ച് പടക്കം പൊട്ടിച്ച് കാട്ടാനകളെ തുരത്താൻ ശ്രമം ആരംഭിച്ചു.

 ഈ മേഖലയിൽ വനാതിർത്തിയിൽ നിന്നെത്തുന്ന കാട്ടാനകൾ കൃഷിനശിപ്പിക്കുന്നത് പതിവായിട്ടുണ്ട്. തെങ്ങ്, വാഴ, കമുക്, എന്നിവയെല്ലാം കാട്ടാനകൾ നശിപ്പിക്കുകയാണ്. വനപാലകർ വേണ്ട നടപടി എടുക്കുന്നില്ലെന്ന് ജനങ്ങൾക്ക് പരാതി ഉണ്ട്.

Post a Comment

Previous Post Next Post