Trending

ഓൺ ലൈൻ തട്ടിപ്പ്;താമരശ്ശേരി സ്വദേശിക്ക് നഷ്ടമായത് 12, 30,000 രൂപ.







താമരശ്ശേരി: ഓൺലൈൻ തട്ടിപ്പ് വഴി താമരശ്ശേരി ചുങ്കം എളോത്ത് കണ്ടി സ്വദേശിക്ക് 12 ,30,000 നഷ്ടമായി, ഡിവോഴ്സ് മാർട്ടി മോണി ആപ്പ് വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിനിയായ നിത്യാ എന്ന സ്ത്രീയാണ് യുവാവിനെ വഞ്ചിച്ച് പണം തട്ടിയത്.

ഡിവോഴ്സ് മാർട്ടി മോണി ആപ്പ് വഴി പരിചയപ്പെട്ട ശേഷം ഓൺ ലൈൻ ട്രേഡിംഗ് ആപ്പ് വഴി ക്രിപ്റ്റോ കറൻസി ട്രേഡിംഗിലൂടെ ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇതിനായി ആപ്പിൻ്റെ   APK Link അയച്ച് കൊടുക്കുകയും ആയത് വഴി Devn coin എന്ന് പേരുള്ള ക്രിപ്റ്റോ കറൻസി ട്രേഡിംഗ് ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ച് 22.11.23 തിയ്യതി മുതൽ പലതവണകളായി പല അക്കൗണ്ടുകളിലേക്ക് 1230000 രൂപ അയപ്പിച്ച്  കൈവശപ്പെടുത്തി എന്നാണ് പരാതി.

 യുവാവിൻ്റെ പരാതിയിൽ താമരശ്ശേരി പോലീസ്ന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചു .


Post a Comment

Previous Post Next Post