Trending

ബാങ്ക് ലോൺ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് ഓൺലൈൻ തട്ടിപ്പ്;യുവതിയുടെ 46000 രൂപ നഷ്ടമായി.





താമരശ്ശേരി: ഫെയ്സ് ബുക്ക് വഴി പേഴ്സണൽ ലോൺ ലഭിക്കുമെന്ന പരസ്യം കണ്ട്‌ വിശ്വസിച്ച പുതുപ്പാടി  സ്വദേശിനിയായ യുവതിക്കാണ് 46000 രൂപ നഷ്ടമായത്.

04.01.2024 തിയ്യതി ഫെയ്‌സ് ബുക്ക് വഴിയുള്ള ഓൺലൈൻ പേഴ്സണൽ ലോൺ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ്  യുവതിയെ വിശ്വസിപ്പിച്ച് 04.01.2024 തിയ്യതി മുതൽ 06.01.2024 വരെ പല തവണകളായി 46000 രൂപ എക്കൗണ്ട് വഴി ട്രാൻസ്ഫർ ചെയ്യിപ്പിച്ച് തിരിച്ച് കൊടുക്കാതെ വഞ്ചിച്ചു എന്നാണ് പരാതി.

യുവതിയുടെ പരാതിയിൽ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Post a Comment

Previous Post Next Post