താമരശ്ശേരി: താമരശ്ശേരിയിലെ
മലബാർ പ്രൊഡ്യൂസ് ആൻ്റ് റബ്ബർ കമ്പനി ലിമിറ്റഡ് (വെഴുപ്പുർ എസ്റ്റേറ്റിൻ്റെ) ലെറ്റർ ഹെഡും സീലും വ്യാജമായി നിർമ്മിച്ച് ഇത് ഒർജിനലാണെന് തെറ്റിദ്ധരിപ്പിച്ച് 25.03.2024 തീയ്യതി സുൽത്താൻ തോമസ് ഉമ്മൻ എന്നയാൾ താമരശ്ശേരി സബ്ബ് റജിസ്ട്രാർ ഓഫീസിൽ സമർപ്പിച്ച് കമ്പനിയുടെ ഭൂമി വില്പന തടഞ്ഞ് ഇതുവഴി കമ്പിനിക്ക് 80 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കി എന്ന് കമ്പനിയുടെ ഡയരക്ടറായ ഷോബിൻ തോമസ് എബ്രഹാമാണ് താമരശ്ശേരി പോലീസിൽ പരാതി നൽകിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എന്നാൽ ജോളി തോമസിൻ്റെ മരണശേഷം ആകെ ഒരു തവണ മാത്രമേ കമ്പനി വാർഷിക ജനറൽ ബോഡി യോഗം നടന്നിട്ടുള്ളൂവെന്നും, നിയമാനുസൃതമായ ഡയരക്ടർ ബോർഡ് യോഗങ്ങളോ, വാർഷിക പൊതുയോഗങ്ങളോ നടക്കാറില്ലെന്നും, ഡയരക്ടർ ബോർഡ് തീരുമാനപ്രകാരമല്ലാതെ കമ്പനിയുടെ സ്വത്ത് വിൽപ്പന അടക്കമുള്ള ഒരു നടപടിയും നടത്താൻ സാധിക്കില്ലെന്നും ഓഹരി ഓഹരി ഉടമകൾ ടി ന്യൂസിനോട് പറഞ്ഞു.
എന്നാൽ ഈ വിവരങ്ങളെല്ലാം മറച്ചുവെച്ച് സ്ഥലം വിൽപ്പനയുടെ പേരിൽ ചിലർ പലരിൽ നിന്നും പണം കൈപ്പറ്റിയതായും ഇതിന് കമ്പനിക്ക് ഉത്തരവാദിത്വമില്ലായെന്നും ഷെയർ ഹോൾഡേഴ്സ് വ്യക്തമാക്കി.
സ്വത്ത് വിൽപ്പനക്കെതിരെ വിവിധ തലങ്ങളിൽ നിയമനടപടി സ്വീകരിച്ചു വരുന്നതായും അറിയിച്ചു.
