Trending

പിടിച്ചാല്‍ കിട്ടാതെ പൊന്ന്; പവന് 50,880...





സ്വര്‍ണവില സര്‍വകാല റെക്കാര്‍ഡില്‍. ഇന്ന് പവന് 50880 രൂപയാണ് വില. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 85 രൂപ വര്‍ധിച്ച് 6360 ആയി. പവന് 680 രൂപയാണ് ഇന്ന് മാത്രം കൂടിയത്.


സുരക്ഷിത നിക്ഷേപത്തിനായി ജനങ്ങള്‍ മഞ്ഞലോഹത്തെ കൂടുതലായി ആശ്രയിക്കുന്നതാണ് പൊന്‍ വിപണിയിലെ വിലക്കുതിപ്പിന് ഒരുകാരണം. എന്നാല്‍ ഇത് സാധാരണ നടക്കാറുള്ള വിവാഹ ആഘോഷങ്ങള്‍ക്ക് തിരിച്ചടിയാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത വിലക്കുതിപ്പാണ് സ്വര്‍ണ വിപണിയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. വില അരലക്ഷം കടക്കുന്നത് സാധാരണക്കാര്‍ക്ക് തിരിച്ചടിയുമാകും. ഏറ്റക്കുറച്ചിലുകള്‍ ദൃശ്യമാകുന്ന മാര്‍ക്കറ്റില്‍ ഇനി പൊന്നിന്റെ പോക്ക് എങ്ങോട്ട് എന്ന ചിന്ത സാധാരണക്കാരെ അലട്ടുന്നുണ്ട്.


https://chat.whatsapp.com/Kxz7CXrzqUVJ9BeWcqhlUM

Post a Comment

Previous Post Next Post