Trending

രാഹുൽഗാന്ധി കേരളത്തിലെ പ്രചരണ പരിപാടികൾ ഒഴിവാക്കിയത് ലീഗ് ബന്ധം തിരിച്ചടിയാവുമെന്ന് ഭയന്നെന്ന് ആരോപണം.



ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിലെ പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത് ലീഗ് ബന്ധം ഉത്തരേന്ത്യയിൽ തിരിച്ചടിയാവുമെന്ന് ഭയന്നെന്ന് ആരോപണം. ഇന്ന് മലപ്പുറത്ത് രണ്ടു റോഡ് ഷോകളിലും തിരുവമ്പാടി മണ്ഡലത്തിലും പങ്കെടുക്കാൻ നിശ്ചയിച്ചതായിരുന്നു.
എന്നാൽ അമേഠിയിൽ മത്സരിക്കാൻ ശക്തമായ സമ്മർദ്ദം വന്ന സാഹചര്യത്തിൽ കേരളത്തിലെ മുസ്ലിം ലീഗ് ബന്ധം തിരിച്ചടിയാകും എന്നാണ് വിലയിരുത്തൽ.

 മുസ്ലിംലീഗിന്റെ പതാകക്ക് പാകിസ്ഥാൻ പതാകയുമായി ബന്ധമുള്ളത് ചൂണ്ടിക്കാട്ടി സംഘപരിവാർ ശക്തമായ പ്രചാരണം നടത്തിയിരുന്നു.


 ഇതിന് പ്രതിരോധിക്കാൻ കോൺഗ്രസ് രംഗത്ത് വന്നതുമില്ല. മുസ്ലിം ലീഗിനെ ഉപയോഗിച്ചാണ് കോൺഗ്രസിൻറെ പ്രകടനപത്രികയെ മോദി കടന്നാക്രമണം നടത്തിയത്.

 മുസ്ലിംലീഗിന്റെ വിചാരധാരയാണ് കോൺഗ്രസ് പേറുന്നത് എന്നാണ് മോഡി പറഞ്ഞിരുന്നത്. ഇതിനു മറുപടിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അവിഭക്ത ഇന്ത്യയിൽ ഹിന്ദുമഹാസഭയും ഓൾ ഇന്ത്യ മുസ്ലിം ലീഗും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാണിച്ച് മറുപടി നൽകിയതും മുസ്ലിം ലീഗിന് തിരിച്ചടിയായിട്ടുണ്ട്.


പ്രചാരണ പരിപാടികളിൽ പിന്നോക്കം പോയ യുഡിഎഫിന് മുൻനിരയിലേക്ക് കൊണ്ടുവരാനാണ് തുറുപ്പ് ചീട്ടായി രാഹുൽഗാന്ധിയെ നേരിട്ട് ഇറക്കാൻ യുഡിഎഫ് തീരുമാനിച്ചിരുന്നത് എന്നാണ് എതിരാളികൾ അരോപിക്കുന്നത്, എന്നാൽ ലീഗ് ബന്ധ. പ്രതിസന്ധി സൃഷ്ടിച്ചു
നാണ് വിലയിരുത്തൽ
പ്രമുഖ യുഡിഎഫ് നേതാക്കൾ പലരും സജീവ പ്രചാരണങ്ങളിൽ വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ രാഹുൽ ഗാന്ധിയെ തന്നെ കൊണ്ടുവന്ന് പൊതുജനത്തെ ആവേശം കൊള്ളിക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം. ഇതിനാണ് ഇപ്പോൾ ദേശീയ നേതൃത്വം വിലക്കേർപ്പെടുത്തിയത്.

കൽപ്പറ്റയിലും അരീക്കോടും ആലപ്പുഴയിലും മുസ്ലിം ലീഗ് പതാകക്ക് കോൺഗ്രസ് വിലക്കേർപ്പെടുത്തിയതും പലയിടങ്ങളിലും എംഎസ്എഫ് കെഎസ്‌യു പ്രവർത്തകർ കൊടിയുടെ പേരിൽ പരസ്പരം പോരടിച്ചതും മുസ്ലിം ലീഗിന് ചെറുതല്ലാത്ത പരിക്കേൽപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post