Trending

നഞ്ചന്‍കോട് വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു സ്വന്തം




 

കര്‍ണാടക ഗുണ്ടല്‍പേട്ട നഞ്ചന്‍കോട് വാഹനാപകടത്തില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു. മലപ്പുറം പെരുവള്ളൂര്‍ സ്വദേശികളായ ഷാഹിദ്, ഷബീബ് എന്നിവരാണു മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറ് നഞ്ചന്‍ഗോഡ് ടോള്‍ ഗേറ്റിനു സമീപം നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം. മൂന്നുപേര്‍ക്കു പരുക്കേറ്റു. രണ്ടു കാറുകളിലായി മൈസുരുവിലേക്കു വിനോദയാത്രയ്ക്കായി വന്ന സംഘം തിരികെ മടങ്ങുന്നതിനിടെ  ഇന്നലെ വൈകിട്ട്  അഞ്ചു മണിയോടെയാണ് അപകടം. ഷാഹിദ് വേങ്ങര മലബാര്‍ കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യര്‍ഥിയാണ്. മൈസുരു കെ.ആര്‍. ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു കൈമാറും.

Post a Comment

Previous Post Next Post