Trending

കോളജ് വിദ്യാർഥിനി വീട്ടിനകത്ത് മരിച്ച നിലയിൽ





കാഞ്ഞങ്ങാട്:  കോളജ് വിദ്യാർഥിനിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മാടായി സൗത് എൽപി സ്കൂളിലെ അധ്യാപകൻ മാവുങ്കാലിലെ ദേവദാസ് - സ്മിത ദമ്പതികളുടെ മകൾ ദേവിക ദാസ് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. 

കോട്ടയം സിഎംഎസ് കോളജിലെ രണ്ടാംവർഷ സുവോളജി വിദ്യാർഥിനിയായിരുന്നു ദേവിക. അവിടെ ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. കോട്ടയത്ത് നിന്ന് വ്യാഴാഴ്ചയാണ് ദേവിക മാവുങ്കാലിലെ വീട്ടിലെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും പെൺകുട്ടി വാതിൽ തുറന്നിരുന്നില്ല. ഇതേ തുടർന്ന് വാതിൽ തകർത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഹൊസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഗവ. ജില്ലാ ആശുപ്രതിയിൽ പോസ്റ്റ് മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Post a Comment

Previous Post Next Post